ബിജെപി എംപിക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് എതിരെ നടപടിയുമായി പൊലീസ്

ബിജെപി എംപിക്ക് എതിരെ പ്രതിഷേധിച്ച കർഷകർക്ക് എതിരെ നടപടിയുമായി പൊലീസ്. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. ബിജെപി രാജ്യസഭാ എംപി രാമചന്ദ്ര ജംഗ്രയ്ക്ക് എതിരെയാണ് കർഷകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

നർനൗദിൽ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു റാം ചന്ദ്ര ജംഗ്ര. കർഷകർ മദ്യപാനികൾ ആണെന്ന എംപിയുടെ വിവാദ പ്രസ്താവനയെ തുടർന്ന് കഴിഞ്ഞ ദിവസം റോത്തക്കിലും കർഷകർ റാം ചന്ദ്ര ജംഗ്രയ്ക്ക് എതിരെ പ്രതിഷേധിച്ചിരുന്നു.

തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ട് കർഷകർക്ക് പരുക്കേറ്റു. നിരവധി കർഷകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എംപിയുടെ വാഹനത്തിൻ്റെ ഗ്ലാസ് ഏറ്റുമുട്ടലിൽ തകർന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ ദേശീയ പാതയിൽ മെയ്ദ് ടോൾ പ്ലാസ ഉപരോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News