ഞാന്‍ ചെയ്ത തെറ്റെന്താണ്? തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും തേടി, ഫലവത്തായില്ല: ആന്‍റണി പെരുമ്പാവൂര്‍

ഞാന്‍ ചെയ്ത തെറ്റെന്താണ്? തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും തേടി ഫലവത്തായില്ല. മരക്കാര്‍ ചിത്രത്തിന്‍റെ റിലീസിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആന്‍റണി പെരുമ്പാവൂര്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒ.ടി.ടിയില്‍ തന്നെ റിലീസ് ചെയ്യുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തി.

40 കോടി അഡ്വാന്‍സ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ തിയേറ്ററുകാരും കരാര്‍ ഒപ്പിട്ടില്ല.

തിയേറ്റര്‍ ഉടമകള്‍ക്ക് അധിക പരിഗണന നല്‍കാനാവില്ല. തീയറ്റര്‍ ഉടമകള്‍ പല ചര്‍ച്ചകള്‍ക്കും തന്നെ വിളിച്ചില്ലായെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും വന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് വെച്ച് ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ രണ്ടു കൂട്ടരും ഇങ്ങനെ ഒരു ചര്‍ച്ച ആവശ്യമില്ല എന്ന് തീരുമാനിക്കുയായിരുന്നു എന്നും അതുകൊണ്ടാണ് ചര്‍ച്ച വേണ്ടെന്ന് വെച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ അനുമതിയോടെയാണ് ഒടിടി യിലേക്ക് പോകുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here