വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ഭേദഗതി ബില്‍ പാസായാല്‍ രാജ്യത്ത് വലിയ വിലക്കയറ്റമുണ്ടാവുംമെന്നും രാജ്യം വ്യവസായങ്ങളുടെ ശവപറമ്പ് ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്‍ പാസ്സായാല്‍ സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാകും. വൈദ്യുതി മേഖല കണ്‍കറന്റ് ലിസ്റ്റിലാണ്. ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുന്നതാണ് നിയമ ഭേദഗതി ബില്‍ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്ല് പാസ്സായാല്‍ നിരക്ക് / റെഗുലേറ്ററി കമ്മീഷന്‍ എന്നിവ നിശ്ചയിക്കുക കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കുമെന്നും ഏത് പ്രതിസന്ധി ഉണ്ടായാലും കെ എസ് ഇ ബിയെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. KEWF (AITUC) സംസ്ഥാന സമ്മേളനത്തിലെ വെമ്പിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.