ജോജുവിന്റെ വാഹനം തകര്‍ത്ത കേസ്; പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

രാഷ്ട്രീയ ഹുങ്കിൻ്റെ പിൻബലത്തിലാണ് നടൻ ജോജു  ആക്രമിക്കപ്പെട്ടതെന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി.ജോജുവിൻ്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

രാഷ്ട്രീയ ബലം ഉപയോഗിക്കേണ്ടത് പൊതുജന നൻമയ്ക്ക് വേണ്ടിയാണ്, അക്രമത്തിനു വേണ്ടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അതേ സമയം തനിയ്ക്കെതിരെ  വ്യക്തിയധിക്ഷേപം തുടരുന്നതായും ഇക്കാര്യത്തിൽ  ഇടപെടണമെന്നുമാവശ്യപ്പെട്ട് ജോജു കോടതിയെ സമീപിച്ചത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.

ജോജുവിന് നേരെ ആക്രമണം അഴിച്ചുവിട്ട കോൺഗ്രസ് പ്രവർത്തകർക്കും നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്  എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി. രാഷ്ട്രീയ ഹുങ്കിൻ്റെ പിൻബലത്തിലാണ് നടൻ ജോജു  ആക്രമിക്കപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു.രാഷ്ട്രീയ ബലം ഉപയോഗിക്കേണ്ടത് പൊതുജന നൻമയ്ക്ക് വേണ്ടിയാണ്, അക്രമത്തിനു വേണ്ടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രവർത്തകൻ്റേത് പെട്ടന്നുള്ള പ്രകോപനമായി കാണാൻ കഴിയില്ല. ജോജുവിൻ്റെ കാർ തകർത്തത് രണ്ടാം പ്രതി ജോസഫാണെന്ന് വ്യക്തമാണ്. ഇയാളുടെ കൈയ്ക്ക് പരുക്കുണ്ട്.

അക്രമത്തിനുപയോഗിച്ച വസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്.കൂടുതൽ പേർ അറസ്റ്റിലാവാനുമുണ്ട്.പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടില്ല എന്ന കാരണം പറഞ്ഞ് പ്രതിയ്ക്ക് ജാമ്യം നൽകാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അതേ സമയം തനിയ്ക്കെതിരെ  വ്യക്തിയധിക്ഷേപം തുടരുന്നതായും ഇക്കാര്യത്തിൽ  ഇടപെടണമെന്നുമാവശ്യപ്പെട്ട് ജോജു കോടതിയെ സമീപിച്ചത് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.സംഭവത്തില്‍ ഒത്തു തീര്‍പ്പിനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ നട്ടം തിരിയുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാനുള്ള അപേക്ഷയുമായി ജോജു എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. ഇത്തരമൊരു പെരുമാറ്റം കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ജോജുവിനായി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.

ഒരു സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥ എന്താകുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു കോണ്‍ഗ്രസ്സിന്‍റെ സമരമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിക്ക്  ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News