
കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയുമായി കാസർഗോഡ് ചീമേനി വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു.
വില്ലേജ് ഓഫിസർ കെ.വി.സന്തോഷ്,വില്ലേജ് അസിസ്റ്റന്റ് കെ.സി.മഹേഷ് എന്നിവരാണ് പിടിയിലായത്. പട്ടയ ആവശ്യത്തിന് വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും അവർ നൽകിയ പണവുമായി വില്ലേജ് ഓഫിസിൽ എത്തുകയുമായിരുന്നു.
പണം കൈമാറുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കാസർഗോഡ് വിജിലൻസ് DySP കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു വിജിലൻസ് നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here