പുനീത് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല:പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച് സൂര്യ

പുനീത് മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഉറ്റ സൂഹൃത്ത് പുനീത് രാജ്കുമാറിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച് നടന്‍ സൂര്യ വിങ്ങലോടെ പറഞ്ഞു. പുനീതിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച് വികാരനിര്‍ഭരനായി മടങ്ങുന്ന സൂര്യയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. എന്റെ കുടുംബവും അണ്ണയുടെ (ശിവരാജ് കുമാര്‍) കുടുംബവും പണ്ട് മുതല്‍ക്കേ അടുപ്പമുള്ളതാണ്. അപ്പയ്ക്ക് (ശിവകുമാര്‍) ആ കുടുംബവുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ട്, അവിസ്മരണീയമായ ഒരുപാട് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത് ഞങ്ങളുടെ അമ്മമാര്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്. അന്നെന്റെ അമ്മ നാലുമാസം ഗര്‍ഭിണിയാണ്, പുനീതിന്റെ അമ്മയ്ക്ക് 7 മാസവും. അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. എന്റെ അമ്മ പറഞ്ഞതാണിത്.’

‘എല്ലാ ഫോട്ടോകളിലും വീഡിയോകളിലും എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്. ജീവിതത്തില്‍ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്തതായേ ഞാന്‍ കേട്ടിട്ടുള്ളൂ. ആ ഓര്‍മകള്‍ മുറുകെ പിടിക്കുന്നു, ഞങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹമെപ്പോഴും ചിരിയോടെ നില്‍ക്കും. അതൊരിക്കലും മാഞ്ഞുപോവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും ആരാധകര്‍ക്കും ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ,” മാധ്യമങ്ങളോട് സംസാരിക്കവെ സൂര്യ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News