കോട്ടയം മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മഴ തുടരുന്നു

ഇളംകാട് മ്ലാക്കരയില്‍ ഉരുള്‍പൊട്ടല്‍. ഉരുല്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല. നേരത്തെ ദുരന്തമുണ്ടായ കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഈ പ്രദേശങ്ങളും ഉള്‍പ്പെടുന്നത്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്.

ഉരുള്‍പൊട്ടിയത് ജനവാസം കുറഞ്ഞ മേഖലയിലായതിനാലാണ് കാര്യമായ നാശനഷ്ടമുണ്ടാകാതിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റില്‍ ജനിരപ്പ് ഉയര്‍ന്നിരുന്നു.

മ്ലാക്കര, മൂപ്പന്‍മല എന്നീ പ്രദേശങ്ങളിലാണ് ചെറിയരീതിയില്‍ ഉരുള്‍പൊട്ടിയത്. ഇളംകാട് ടോപ്പില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യുന്നുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News