വാളയാര്‍ ഡാം നാളെ തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

വാളയാര്‍ ഡാം നാളെ തുറക്കും. വാളയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നാളെ നവംബര്‍ ആറിന് രാവിലെ 11 മണിക്കാണ് തുറക്കുക.

ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഒരു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറക്കുകയെന്ന് വാളയാര്‍ ഡാം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അതേസമയം മലമ്പുഴ ഡാമില്‍ ജലനിരുപ്പ് 114 മീറ്റര്‍ പിന്നിട്ടു. നിലവില്‍ മലമ്പുഴ ഡാമില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here