ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ ന്യൂസിലന്റിന് മൂന്നാം ജയം

ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ ന്യൂസിലന്റിന് മൂന്നാം ജയം. ന്യൂസിലന്റ് 52 റണ്‍സിന് നമീബിയയെ തോല്‍പിച്ചു. ആദ്യംബാറ്റ് ചെയ്ത ന്യൂസിലന്റ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

ഗ്ലെന്‍ ഫിലിപ്‌സ് 39 റണ്‍സും ജെയിംസ് നീഷം പുറത്താകാതെ 35 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ നമീബിയയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടിം സൗത്തിയും ട്രെന്റ് ബൗള്‍ട്ടും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ജെയിംസ് നീഷമാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ ന്യൂസിലണ്ട് ഗ്രൂപ്പ് വണ്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News