കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാടിന്റെ സ്‌നേഹോഷ്മള വരവേല്‍പ്പ്

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് മടങ്ങിയെത്തിയ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജന്മനാടിന്റെ സ്‌നേഹോഷ്മള വരവേല്‍പ്പ്.സി പി ഐ എം നേതൃത്വത്തില്‍ തലശ്ശേരിയില്‍ സ്വീകരണം നല്‍കിയതിന് ശേഷം ഇരുവരെയും സ്വന്തം നാടുകളിലേക്ക് ആനയിച്ചു.

എട്ട് വര്‍ഷക്കാലം കാരായിമാര്‍ക്ക് സംരക്ഷണം ഒരുക്കിയ എറണാകുളം ഇരുമ്പനത്തെ മുതിര്‍ന്ന സി പി ഐ എം നേതാവ് കെ ടി തങ്കപ്പനും കുടുംബവും സി പി ഐ എം പ്രവര്‍ത്തകരും തലശ്ശേരിയില്‍ എത്തിയിരുന്നു.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും സ്വന്തം കുടുംബത്തിന്റയും നാട്ടുകാരുടെയും സ്‌നേഹ തണലിലേക്ക് മടങ്ങിയെത്തിയത്.സ്‌നേഹോഷ്മള സ്വീകരണം ഒരുക്കിയാണ് ഇരുവരെയും നാട് വരവേറ്റത്.

രാവിലെ ഇരുമ്പനത്ത് നിന്നും പുറപ്പെട്ട് വൈകിട്ട് അഞ്ച് മണിയോടെ തലശേരിയില്‍ എത്തിയ ഇരുവരെയും സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.

തുടര്‍ന്ന് സി പി ഐ എം തലശ്ശേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പാര്‍ട്ടി ഘടകങ്ങളും വര്‍ഗ ബഹുജന സംഘടനകളും ഹാരാര്‍പ്പണം നടത്തി.സ്വീകരണ യോഗം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

പൂര്‍ണ്ണമായും നീതി ലഭിക്കും വരെ സി പി ഐ എം പോരാട്ടം തുടരുമെന്ന് പി ജയരാജന്‍ പറഞ്ഞു. നീതി നിഷേധത്തിനു എതിരായ പോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് കാരായി രാജനും ചന്ദ്രശേഖരനും നന്ദി അറിയിച്ചു. സ്വീകരണ യോഗത്തിന് ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെ നേതാക്കളെ സ്വന്തം നാടുകളിലേക്ക് ആനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here