ജനം വലയില്ല; പണിമുടക്കിൽ പരമാവധി സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സിഎംഡി നിർദേശം നൽകിയിട്ടുണ്ട്.

സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്തണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും പ്രത്യേക നിർദേശം നല്‍കിയിട്ടുണ്ട്.

വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന്‌ യാത്രക്കാർക്ക്  തിരികെ വീട്ടിൽ എത്തേണ്ടതിനാൽ ബുദ്ധിമുട്ട് ഉണ്ടാകാതെ കെഎസ്ആര്‍ടിസി സർവീസുകൾ നടത്തും.

ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി  ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിങ്ങനെ  അയക്കും. റിസർവേഷൻ നൽകിയിട്ടുള്ള സർവീസും നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here