കൊയിലാണ്ടി ദേശീയ പാതയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

കൊയിലാണ്ടി ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ടാങ്കർ ലോറിയും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൊച്ചിയിൽ ലോഡ് ഇറക്കി മംഗലാപുരത്തേക്ക് തിരിച്ചുപോകുകയായിരുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ്റെ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.

പരുക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News