സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സമ്മേളനം സംഘടിപ്പിക്കും

സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കർഷക സമ്മേളനം സംഘടിപ്പിക്കും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കർഷക സമ്മേളനം നടത്തുന്നതെന്ന് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഡിസംബർ 10 മുതൽ 12 വരെ എരിപുരത്ത് നടക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.നവംബർ 9 ന് ചന്തപ്പുരയിൽ കർഷക സമ്മേളനം ചേരും.രാജ്യത്ത് ശക്തിയാർജിച്ചു വരുന്ന കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കർഷക സമ്മേളനം.അഖിലേന്ത്യാ കിസാൻ സഭ സെക്രട്ടറി ഹനൻ മുള്ള കർഷക സമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്നും എം വി ജയരാജൻ പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ സെക്രെറ്ററിയേറെ അംഗങ്ങൾ  ചേർന്ന് പ്രകാശനം ചെയ്തു.പാപ്പിനിശ്ശേരി സ്വദേശിയായ രാജേഷ് പൂഞ്ഞത്താണ് ലോഗോ തയ്യാറാക്കിയത്.ജില്ലാ സമ്മേളനം നടക്കുന്ന എരിപുരത്ത് സംഘാടക സമിതി ഓഫീസ് തുറന്നു.സി പി ഐ എം സംസ്ഥാന സമിതി അംഗം കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ സ:ടി.വി രാജേഷ് അധ്യക്ഷനായി പി പി ദാമോദരൻ,എം വിജിൻ എം. എൽ. എ, കെ പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News