ബിജെപി ബത്തേരി കോഴക്കേസ്‌; പണമിടപാട് സ്ഥിരീകരിക്കുന്ന ഫോൺസംഭാഷണത്തിന്‍റെ രേഖകൾ പുറത്ത്‌

ബത്തേരി ബിജെപി കോഴക്കേസില്‍ നിർണ്ണായക ഫോൺ സംഭാഷണങ്ങളുടെ രേഖയും പുറത്ത്‌. സികെ ജാനു പണം കൈപ്പറ്റിയതിനേക്കുറിച്ച്‌ സംസാരിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവന്നത്‌.

സംഭാഷണങ്ങളുടെ ശാസ്ത്രീയപരിശോധനക്ക്‌ ഇതേ വിവരങ്ങൾ എഴുതിനൽകിയിരുന്നു.തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽ വെച്ച്‌ ലഭിച്ച തുക ചെലവിട്ടതിനെക്കുറിച്ചാണ്‌ സംഭാഷണം.

കാക്കനാട്‌ ചിത്രാഞ്ജലിയിൽ കഴിഞ്ഞ ദിവസം നടന്ന ശബ്ദപരിശോധനയിലാണ്‌ സികെ ജാനുവിന്റെ സംഭാഷണ രേഖകൾ നൽകിയത്‌.തെരെഞ്ഞെടുപ്പ്‌ കാലത്ത്‌ ലഭിച്ച തുക സംബന്ധിച്ചിച്ചും ഏത്‌ ഏതുവിധം ചെലവഴിച്ചുവെന്നും സികെജാനു പറയുന്നു.ഇതേ സംഭാഷണം എഴുതി നൽകിയാണ്‌ ശബ്ദപരിശോധന നടന്നത്‌.

കോഴയാരോപണം സംബന്ധിച്ച്‌ സ്ഥിരീകരണം നടത്തുന്ന പ്രധാന തെളിവായി ഇത്‌ മാറും.പണം കൊണ്ടുവന്നതിന്‌ ശേഷം കളക്ഷൻ ഏജന്റിനേപ്പോലെ ബാധ്യതകൾ അവസാനിപ്പിച്ചുവെന്നാണ്‌ സി കെ ജാനു പ്രസീത അഴീക്കോടിനോട്‌ സംസാരിക്കുന്നത്‌. ഈ ശബ്ദ സാംബിളുകൾ ഇനി ഫോറൻസിക്‌ പരിശോധന നടത്തും.

സികെ ജാനുവിന്റേയും പ്രശാന്ത്‌ മലവയലിന്റേയും പ്രസീതയുടെയും ശബ്ദങ്ങളാണ്‌ കഴിഞ്ഞ ദിവസം പരിശോധിച്ചത്‌. ഇതോടെ കേസിലെ ശബ്ദപരിശോധനകൾ പൂർത്തിയായി. ഒന്നാം പ്രതി കെ സുരേന്ദ്രനേയും രണ്ടാം പ്രതി സികെ ജാനുവിനേയും ഉടൻ ചോദ്യം ചെയ്യും. പണമിടപാടിൽ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലുൾപ്പെടെ കേസിൽ കൂടുതൽ പേരെ പ്രതിചേർക്കും.

അതേസമയം ശബ്ദസാമ്പിളുകൾ കേന്ദ്ര ലാബിൽ പരിശോധിക്കണമെന്ന കെ സുരേന്ദ്രൻ നൽകിയ ഹർജ്ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here