റോഡില്‍ കിടന്ന പടക്കം സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

റോഡില്‍ കിടന്ന പടക്കം വീട്ടില്‍ കൊണ്ടുപോകുന്നതിനിടെ സ്കൂട്ടറിൽ വച്ച് പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുകുപ്പത്താണ് ദാരുണ സംഭവം അരങ്ങേറിയത്.

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പടക്കം വൻ ശബ്ദത്തോടെ പൊട്ടിത്തറിക്കുകയായിരുന്നു. കാട്ടുകുപ്പം സ്വദേശി കവിയരശനും മകനുമാണ് സ്ഫോടനത്തില്‍ മരിച്ചത്.

മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ വഴിയരികിൽ കണ്ട പടക്കപ്പെട്ടി ഇവർ എടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here