ജലനിരപ്പ്  കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 7 സ്‌പില്‍വെ ഷട്ടറുകള്‍ അടച്ചു 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്  കുറഞ്ഞുതുടങ്ങിയതോടെ തമിഴ്‌നാട്‌  7 സ്‌പില്‍വെ ഷട്ടറുകള്‍ അടച്ചു.  തുറന്നിരിക്കുന്ന  ഏക ഷട്ടർ 60 സെ. മീറ്ററില്‍ നിന്ന്‌ 20 സെ. മീറ്ററാക്കി താഴ്‌ത്തിയിട്ടുമുണ്ട്‌.

നീരൊഴുക്കില്‍ കുറവ്‌ വന്നതോടെയാണ്‌ പുറത്തേക്ക്‌ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്‌ കുറച്ചത്‌.  176 ഘനയടി വെള്ളമാണ്‌ ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലേക്ക്‌ ഒഴുക്കുന്നത്‌.

സെക്കൻ്റിൽ   2305 ഘനയടി വീതം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. നിലവില്‍  138.5 അടിയാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here