സിപിഐഎം സംസ്ഥാന കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കമാകും

രണ്ട് ദിവസം നീണ്ട് നിള്‍ക്കുന്ന സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും. വിലകയറ്റത്തിനും, പൊതുമേഖലകള്‍ വിറ്റ് തുലക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കുമെതിരെ സിപിഐഎം ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭത്തിന്‍റെ തീയതിയും സമര രൂപവും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ചേരുന്നത്.

കമ്മറ്റിയില്‍ അവതരിപ്പിക്കേണ്ട നിര്‍ദ്ദേശം നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയിരുന്നു.

സംസ്ഥാന സമ്മേളത്തിന്‍റെയും കണ്ണൂരില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്‍റെയും മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News