സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുങ്ങുന്നു

മുംബൈയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുങ്ങി കഴിഞ്ഞു.ഇന്ന് മുതൽ ഈ സൗകര്യം ലഭ്യമാകും. മുംബൈയിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം ബസുകളാണ്  സജ്ജീകരിച്ചിരിക്കുന്നത്.

എഴുപതു റൂട്ടുകളില്‍ പത്ത് ബസുകള്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ളവയാണ്. ബാക്കിയുള്ള അറുപതു റൂട്ടുകളില്‍ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും സംവിധാനം നടപ്പിലാക്കുക. ഇതില്‍ സ്ത്രീകള്‍ക്കായിരിക്കും മുന്‍ഗണന.

നഗരത്തിലെ സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഭാവിയില്‍ ട്രിപ്പുകളുടെ എണ്ണമോ റൂട്ടുകളോ വര്‍ധിപ്പിച്ചേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here