സജി ചെറിയാനെതിരെ കേസെടുക്കില്ല; അനുപമയുടെ പരാതിക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് പൊലീസ്

മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിക്ക് നിയമപരമായ നിലനിൽപ്പ് ഇല്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. പ്രസംഗത്തിൽ ആരുടേയും പേര് പരാമർശിക്കാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ സി എസ് ഹരി പറഞ്ഞു.

കാര്യവട്ടം ക്യാമ്പസിൽ നടന്ന ഒരു ചടങ്ങിനിടെ പ്രസംഗമധ്യേ മന്ത്രി സജി ചെറിയാൻ തങ്ങളെ അപമാനിച്ചെന്നായിരുന്നു അനുപമയുടെ പരാതി. പേരൂർക്കട പൊലീസിൽ ലഭിച്ച പരാതി ശ്രീകാര്യം പൊലീസിന് കൈമാറിയിരുന്നു. പ്രസംഗത്തിൽ ആരുടേയും പേര് പരാമർശിക്കാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ സി എസ് ഹരി പറഞ്ഞു .

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ സംഭവത്തിൽ മന്ത്രിക്കക്കതിരെ കേസെടുക്കണ്ടതില്ലെന്ന് പൊലീസിന് നിയമോപദേശം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here