2023-ഓടെ പെട്രോൾ വില 200 കടക്കുമെന്ന് ഊർജ വിദഗ്ദൻ നരേന്ദ്ര തനേജ

ഇന്ത്യയിൽ 2023-ഓടെ പെട്രോൾ വില 200 കടക്കുമെന്ന് ഊർജ വിദഗ്ദൻ നരേന്ദ്ര തനേജ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നോടെയാകും ഇന്ത്യയിൽ പെട്രോൾ വില ഇരട്ടിയോളമായി മാറുക. വരും മാസങ്ങളിലും ഇന്ധന വില കുത്തനെ കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിലവിലെ സ്ഥിതി വിശകലനം ചെയ്താണ് ബിജെപി അനുകൂലി കൂടിയായ നരേന്ദ്ര തനേജ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

വരും മാസങ്ങളിൽ തന്നെ രാജ്യത്തെ ഇന്ധന വില കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് ഊർജ വിദഗ്ദൻ കൂടിയായ നരേന്ദ്ര തനേജ നൽകുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നത് രാജ്യത്തെ ഇന്ധന വില വർധിക്കാൻ കാരണം ആകുമെന്നാണ് തനേജ വിലയിരുത്തുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളുടെ 86 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. ഈ പെട്രോളിയം ഉൽപന്നങ്ങൾക്ക് അത്രയും വില നിർണയിക്കാൻ ഉള്ള അധികാരം ഇന്ത്യൻ സർക്കാരിൻ്റെ കയ്യിൽ അല്ലെന്നും രാജ്യത്തെ സ്വകാര്യ കുത്തകകളുടെ കയ്യിൽ ആണെന്നും തനെജ ചൂണ്ടിക്കാട്ടി.

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ബിജെപി വക്താവ് കൂടിയായ നരേന്ദ്ര തനേജ ആഞ്ഞടിച്ചത്. നിലവിൽ എൺപത് ഡോളറിനടുത്ത് ഉള്ള ക്രൂഡോയിൽ വില 2023 ഓടെ നൂറു ഡോളർ പിന്നിടും. ഇതോടെ ഓയിൽ കമ്പനികൾ നിർണയിക്കുന്ന രാജ്യത്തെ പെട്രോളിൻ്റെ വില 200ന് മുകളിൽ ആകും. മൻമോഹൻ സിംഗ് സർക്കാരാണ് പെട്രോളിൻ്റെ വില നിർണയാധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയത്.

ബി ജെ പി അധികാരത്തിൽ എത്തിയതോടെ ഡീസൽ വില നിർണയിക്കാൻ ഉള്ള അധികാരവും സ്വകാര്യ കമ്പനികൾക്ക് നൽകി. പെട്രോളിയം ഉൽപന്നങ്ങളുടെ വില കൂടുന്നതോടെ ഇതിൻ്റെ പ്രതിഫലനം സർവേ മേഖലകളിലും വ്യക്തമാകും. രൂപയുടെ മൂല്യം ഇടിയുന്നത് വഴി രാജ്യത്തെ വ്യവസായങ്ങൾ ഉൾപ്പടെ സർവേ മേഖലകളിലും തകർച്ചയും സംഭവിച്ചേക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News