ലക്ഷ്യം തെരഞ്ഞെടുപ്പ്; യു പിയിൽ ഹിന്ദു-മുസ്ലീം ഭിന്നതയുണ്ടാക്കാൻ കച്ചകെട്ടി യോഗിയും കൂട്ടരും

ഉത്തർപ്രദേശിൽ വർഗീയ പരാമർശവുമായി യോഗി ആദിത്യനാഥും ബിജെപിയും. സമാജ്‌വാദി പാർട്ടി മുസ്ലീങ്ങളുടെ ശ്മശാനം നിർമിക്കാൻ ചിലവാക്കിയ പണം ഹിന്ദുക്കൾക്ക് ക്ഷേത്രം നിർമിക്കാൻ ബിജെപി സർക്കാർ ഉപയോഗിക്കുന്നു എന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പരാമർശം. വോട്ട് നേടാനായി അഖിലേഷ് യാദവ് മതം മാറും എന്നായിരുന്നു ഉത്തർപ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയുടെ ആരോപണം.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്തർപ്രദേശിൽ മതസ്പർദ്ധ വളർത്താൻ ഉള്ള ശ്രമം ആണ് ബിജെപി നടത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ശ്മശാനങ്ങളുടെ പേരിൽ ഹിന്ദു-മുസ്ലീം വിഭജനത്തിന് തുടക്കം കുറിച്ചത് അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഗ്രാമങ്ങളിൽ മുസ്ലീങ്ങൾക്ക് ശ്മശാനം നിർമിക്കുമ്പോൾ എന്ത് കൊണ്ട് ഹിന്ദുക്കൾക്കായി ശ്മശാനം നിർമിക്കുന്നില്ലെന്നും റംസാന് വൈദ്യുതി ലഭിക്കുമ്പോൾ ദീപാവലിക്ക് സർക്കാർ വൈദ്യുതി ലഭിക്കുന്നില്ലെന്നും അന്ന് മോദി പ്രചരണ പരിപാടികൾക്കിടെ പറഞ്ഞിരുന്നു.

അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രചരണം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഏറ്റെടുത്തത്. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പൊതു ഖജനാവിൽ നിന്നും മുസ്ലീങ്ങൾക്ക് ശ്മശാനം നിർമിക്കാനാണ് പണം ഉപയോഗിച്ചിരുന്നത് എന്നായിരുന്നു ആദിത്യനാഥിന്റെ പരാമർശം. ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ ക്ഷേത്രങ്ങൾ നിർമിച്ചെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.

ഉത്തർ പ്രദേശിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപി നടത്തുന്ന വർഗീയ പ്രചരണം. ഉത്തർപ്രദേശ് ഗ്രാമ വികസന വകുപ്പ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ വ്യക്തിപരമായാണ് കടന്നാക്രമിച്ചത്. വോട്ടിന് വേണ്ടി മതം മാറാൻ തയ്യാറായി നടക്കുകയാണ് അഖിലേഷ് യാദവ് എന്ന് ആനന്ദ് സ്വരൂപ് പറഞ്ഞു.. പാക്കിസ്ഥാനോട് കൂറ് പുലർത്തുന്ന അഖിലേഷ് ഇതിനായി ഇസ്ലാം മത വിശ്വാസ പ്രകാരമുള്ള പ്രാർത്ഥനാ രീതികൾ പഠിക്കുകയാണെന്നും ആനന്ദ് സ്വരൂപ് ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News