പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിപിന്‍വലിച്ച് നവ്‌ജ്യോത് സിങ്ങ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിങ്ങ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു പ്രതികരിച്ചു.

പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കി. രാജി പിന്‍വലിക്കുകയാണ്. എന്നാല്‍ പുതിയ എജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കും-സിദ്ദു പറഞ്ഞു. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും സിദ്ദുവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പുതിയ പോര്‍മുഖമാണ് തുറന്നിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി ചരൺജിത് സിങ്ങ് ചന്നിയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 28 ന് സിദ്ദു തന്റെ സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഹരീഷ് റാവത്തുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം രാജി പിന്‍വലിക്കുമെന്ന് വ്യക്തമായിരുന്നെങ്കിലും ഇപ്പോള്‍ സിദ്ദു തന്നെയാണ് വാര്‍ത്താസമ്മേളനത്തിലൂടെ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News