മാളുകൾ അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കരുതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

വാണിജ്യാവശ്യങ്ങൾക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കാനാവില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. വാഹന പാർക്കിങിന് സംവിധാനം ഒരുക്കേണ്ടത് കെട്ടിട ഉടമയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഷോപ്പിംഗ് മാളുകൾ അനധികൃതമായി പാർക്കിങ് ഫീസ് പിരിക്കുന്നതിനെതിരെയാണ് മന്ത്രിയുടെ ഇടപെടൽ. 1999ലെ പഞ്ചായത്ത് ബിൽഡിങ് റൂൾ 29 പ്രകാരം പാർക്കിങ് സൗകര്യം നിർബന്ധമാണ്. ഇതുപ്രകാരം പാർക്കിങ്ങിന് സ്ഥലം ഉണ്ടെങ്കിൽ മാത്രമാണ് കെട്ടിടത്തിന് തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുക.

അതേസമയം, പാർക്കിങ് ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്. പല സ്ഥാപനങ്ങെളും സർവീസ് ചാർജ് എന്ന പേരിലാണ് പണം പിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News