ലളിത ശരിക്കും അടിപൊളിയാണ് അമ്പതുകാരിയായ ലളിതയുടെ യഥാർത്ഥ ലുക്ക് കണ്ടാൽ നിങ്ങൾ ഞെട്ടും

തിങ്കളാഴ്ച നിശ്ചയം കണ്ടവരാരും ചിത്രത്തിലെ ലളിതയെ അത്രപെട്ടെന്നൊന്നും മറക്കില്ല.ആരെയും അതിശയിപ്പിക്കും വിധം സ്വാഭാവികമായി അഭിനയിച്ച ആ അൻപതുകാരിയെ തിരഞ്ഞുപോയാൽ എത്തിനിൽക്കുന്നത് വലിയൊരു ട്വിസ്റ്റിൽ ആണ്.അജിഷ പ്രഭാകരന്‍ എന്ന പയ്യന്നൂര്‍ സ്വദേശിനി റിയൽ ലൈഫിൽ അടിപൊളിയാണ്.

മൂന്നു വലിയ പിള്ളേരുടെ അമ്മയായി അഭിനയിച്ച കാഞ്ഞങ്ങാട്–പയ്യന്നൂർ ഭാഗത്തെ ഭാഷ സംസാരിച്ച അജിഷ റിയൽ ലൈഫിൽ എട്ട് വയസ്സുള്ള കുട്ടി(ഋഷഭ് ദേവ്)യുടെ അമ്മയാണ്. തന്നെക്കാൾ വെറും നാലോ അഞ്ചോ വയസ്സ് മാത്രം കൂടുതലുള്ള കുട്ടിയുടെ അമ്മ,ഗര്‍ഭിണിയായ മൂത്തൊരു പെണ്‍കുട്ടി എന്നൊക്കെ കേട്ടപ്പോൾ ഇതൊരു വെല്ലുവിളിയായി തന്നെ അജിഷക്ക് തോന്നിയിരുന്നു.ആദ്യസിനിമയിൽ തന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്വം വിശ്വാസത്തോടെ ഏൽപ്പിച്ച സംവിധായകനെയും(സെന്ന ഹെഡ്ഗെ) കഥാപാത്രമാകാൻ സഹായിച്ച മെയ്ക്കപ്പ് ആർട്ടിസ്റ്റുകളെയും(രഞ്ജിത്ത് മണാലിപറമ്പിൽ, പ്രസാദ് എന്നിവരായിരുന്നു മേക്കപ്പ്) നന്ദിപൂർവം ഓർക്കുന്നു എന്ന് അജിഷ.

ആ വേഷം ചെയ്യുമ്പോൾ 32 വയസാണ് അജിഷയുടെ പ്രായം.മെയ്ക് അപ്പ് മാത്രം പോരാ.ഇടപെടലിലും തോന്നണം അൻപതുകാരിയാണെന്ന്.അതത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അഭിനയം ശീലമില്ലാത്ത ഒരാൾക്ക്.റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട്.കൈരളിയുടെ അവതാരക ആയിരുന്നു,നർത്തകിയാണ് എന്നതൊഴിച്ചാൽവലിയ അഭിനയഅനുഭവങ്ങളൊന്നുമില്ലാത്തയാൾ.സംവിധായകൻ നൽകിയ ധൈര്യത്തിൽ അഭിനയിക്കുകയായിരുന്നു.കഥയോ തിരക്കഥയോ അറിയാത്തതിനാൽ സിനിമ എങ്ങനെ വരും എന്നുപോലും അജിഷക്ക് അറിയുമായിരുന്നില്ല.സിനിമ കാണുമ്പോഴാണ് ഇത്രയും നല്ലൊരു ചിത്രത്തിന്റെ ഭാഗമായി എന്ന് തിരിച്ചറിയുന്നത്.സംസ്ഥാനസർക്കാർ പുരസ്‌കാരം നേടിയ ചിത്രമായി തിങ്കളാഴ്ച പിന്നെ മാറി.

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ടാഗോർ തീയറ്ററിൽ ചിത്രം പ്രദർശിപ്പിക്കുന്ന വേളയിൽ സ്ക്രീനിലെ ലളിതയാണ് തൊട്ടടുത്ത് ഇരിക്കുന്നത് എന്നുപോലും കാണികൾക്ക് മനസിലായില്ല.ചിത്രം ഒ ടി ടിയിൽ റിലീസായ ശേഷവും തന്നെ ആരും തിരിച്ചറിയുന്നില്ല എന്നതിൽ ചെറിയ വിഷമം തോന്നിയിരുന്നു.എന്നാൽ ഭരദ്വാജ് രംഗനെ പോലുള്ളവർ അജിഷയുടെ പേരെടുത്ത് പരാമർശിക്കുമ്പോൾ അജിഷ തന്നെ മനസിലാക്കുന്നു അജിഷയുടെ വേഷപ്പകർച്ച എത്രത്തോളം മികവുറ്റതായിരുന്നു എന്ന്.ഒരു എഫ് ബി പോസ്റ്റിൽ അജീഷതന്നെ പറയുകയായിരുന്നു സുഹൃത്തുക്കളെ ഞാൻ തന്നെയാണ് ലളിത എന്ന്.

അജിഷയുടെ സുഹൃത്തുക്കൾക്കുപോലും സ്ക്രീനിലെ ലളിത അജിഷയാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല .സംവിധായകൻ സെന്ന ഹെഡ്ഗെയും ക്യാമറാമാൻ ശ്രീരാജ് രവീന്ദ്രനും ഞങ്ങളോട് അഭിനയിക്കാനല്ല ആവശ്യപ്പെട്ടത്.ജീവിതത്തില്‍ പെരുമാറുന്നതുപോലെ ചെയ്യാനായിരുന്നു. പ്രധാനപ്പെട്ട ഡയലോഗുകള്‍മാത്രം കാണാതെ പഠിക്കാന്‍ പറയും. മറ്റുള്ളവ മനസ്സിലുള്ളത് പറയാനായിരുന്നു നിര്‍ദ്ദേശം. ക്ലൈമാക്‌സിലെ ഫൈറ്റ് സീനിലും എഴുതിവച്ച ഒരു ഡയലോഗുപോലും ഉണ്ടായിരുന്നില്ല. അടി തുടങ്ങി വയ്ക്കുന്നത് ഞാനാണ്. അതൊരു നീണ്ട രംഗമാണ്. ആരെങ്കിലും ഒരാള്‍ തെറ്റിച്ചാല്‍ ആദ്യംമുതല്‍ എടുക്കേണ്ടിവരും. ആ വഴക്ക്എ ല്ലാവരുംകൂടി ഗംഭീരമാക്കി.എന്തും പറഞ്ഞോ… പക്ഷേ, തെറി മാത്രം പറയരുത്’ എന്ന നിർദേശം മാത്രമേ ഉണ്ടായിരുന്നുള്ളു.

തിങ്കളാഴ്ച നിശ്ചയം ചെയ്തതിനു ശേഷം ‘പല്ലൊട്ടി’എന്നൊരു സിനിമ കൂടി ചെയ്തിട്ടുണ്ട്. ‘നൈന’എന്നൊരു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച നിശ്ചയത്തിന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആണ് നൈന സംവിധാനം ചെയ്യുന്നത്. എന്‍റെ ഭര്‍ത്താവായി വേഷമിട്ട മനോജേട്ടന്‍ എന്‍റെ അമ്മാവനായാണ് നൈനയിലുള്ളത്.

ഗായകനായ അരുണ്‍ രാജ് ആണ് ഭര്‍ത്താവ്. മകന്‍ ഋഷഭ് ദേവ്. പയ്യന്നൂര്‍ ആണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News