കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയക്കണമെന്ന് ഗ്രൂപ്പുകള്‍

കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്ന് ഗ്രൂപ്പുകള്‍. പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍  ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി എത്തി.

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇനി  പുനഃസംഘടന വേണ്ടെന്നും നേതാക്കള്‍. സുധാകരന്‍റെ നടപടികള്‍ ഏകപക്ഷീയമെന്നും  കെപിസിസി യോഗത്തിലെ തീരുമാനം സൂധാകരന്‍ അട്ടിമറിക്കുന്നുവെന്നും നേതാക്കള്‍ പരാതി ഹൈക്കമാന്‍റിനോട് വ്യക്തമാക്കി.

സുധാകരന്റെ വാശി സംഘടനാ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണെന്നും  മുതിര്‍ന്നനേതാക്കളെ പോലും സുധാരകന്‍ വെല്ലുവിളിക്കുയാണെന്നും ഗ്രൂപ്പുകള്‍ ഹൈക്കമാന്‍റിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രശ്നത്തില്‍  അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News