ലിവിങ് ടുഗെദർ ബന്ധത്തിന് വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദർ) പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണു വിധി. നീണ്ടകാലത്തെ സഹവാസത്തെ വിവാഹമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എസ്.വൈദ്യനാഥൻ, ആർ.വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2013ൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ മോതിരം മാറി വിവാഹിതരായെന്നും കല്യാണച്ചടങ്ങിന്റെ ഭാഗമായി തന്റെ കാലിൽ വരൻ മിഞ്ചി ഇട്ടെന്നും യുവതി വാദിച്ചു. പലപ്പോഴായി വൻതുക കൈപ്പറ്റിയ യുവാവ് 2016ൽ പിരിഞ്ഞു താമസിക്കാൻ തുടങ്ങിയതിനാൽ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, നിരവധി കേസുകളാണ് ഇത്തരത്തിൽ ദിനംപ്രതി കോടതിയിൽ വരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കുടുംബ ബന്ധങ്ങള്‍ക്ക് അതിന്റേതായ പവിത്രത കല്‍പ്പിക്കാതെ മതപരമായും നിയമപരമായും അല്ലാതെയുള്ള ലിവിങ് ടുഗെദര്‍ രീതി ഇപ്പോള്‍ പതിവായി മാറിയ സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ വിധി ഏറെ ശ്രദ്ധേയമാണെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News