ADVERTISEMENT
സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിനോട് ആറ് റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്.
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത കേരളത്തിന് മുന്നിൽ റെയിൽവേസ് 145 റണ്‍സ് വിജയലക്ഷ്യം വച്ചു. 20 ഓവറിൽ ആറ് വിക്കറ്റിന് 138 റണ്‍സ് നേടാനെ കേരളത്തിന് കഴിഞ്ഞുള്ളൂ.
ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയ കേരളം രണ്ടാം മത്സരത്തിൽ ബിഹാറിനെ ഏഴ് വിക്കറ്റിന് തകർത്തിരുന്നു.
വിഷ്ണു വിനോദിന്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തെ വിജയത്തിന് അടുത്തെത്തിച്ചത്. നാല് ഫോറും രണ്ടു സിക്സും ഉൾപ്പടെ 62 റണ്‍സ് നേടിയ വിഷ്ണു പുറത്താകാതെ നിന്നു. സച്ചിൻ ബേബി (25), മനു കൃഷ്ണൻ (പുറത്താകാതെ 21) എന്നിവരും വിഷ്ണുവിന് പിന്തുണ നൽകി. നായകൻ സഞ്ജു സാംസണ് ആറ് റണ്‍സിന് പുറത്തായി.
39 റണ്‍സ് നേടിയ ഉപേന്ദ്ര യാദവാണ് റെയിൽവേസ് നിരയിലെ ടോപ്പ് സ്കോറർ. കേരളത്തിനായി എസ്. മിഥുൻ മൂന്ന് വിക്കറ്റ് നേടി. തിങ്കളാഴ്ച ആസാമിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.