ത്രിപുര വർഗീയ കലാപം; ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് നേരെ നടപടിയുമായി പൊലീസ്

ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പൊലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ത്രിപുര പൊലീസ് ആവശ്യപ്പെട്ടു.

കാലിഫോർണിയയിലെ ട്വിറ്റർ പരാതി പരിഹാര വിഭാഗം മേധാവിക്ക് ആണ് പൊലീസ് നോട്ടീസ് അയച്ചത്. വർഗീയ പ്രചരണം നടത്തുന്ന ട്വീറ്റുകൾനീക്കം ചെയ്യണം എന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ത്രിപുരയിൽ മുസ്ലീം മതവിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ പൊളിച്ചതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിച്ച ട്വിറ്റർ ഹാൻഡിലുകൾക്ക് എതിരെ ആണ് നടപടി.

ഈ ട്വിറ്റർ ഉടമകൾക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസും ത്രിപുര പൊലീസ് എടുത്തിട്ടുണ്ട്. സാമൂഹ്യ സ്പർദ്ധ വളർത്തൽ, ക്രമസമാധാന അന്തരീക്ഷം തകർക്കൽ തുടങ്ങി യുഎപിഎയിലേ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News