കൊവിഡ് തളർത്തിയില്ല; ടെക്സ്റ്റൈൽ കോർപ്പറേഷൻ പ്രവർത്തന ലാഭത്തിലേക്ക്

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും കേരളാ ടെക്സ്റ്റൈൽ കോർപ്പറേഷൻ നടത്തിയത് മികച്ച പ്രകടനം. 2020 ൽ 8 കോടി രൂപ നഷ്ടം നേരിട്ടിരുന്ന കോർപ്പറേഷൻ ഒക്ടോബർ മാസം അത് 83,000 രൂപയായി കുറച്ചു. നവംബർ മാസത്തോടെ പ്രവർത്തന ലാഭം നേടുമെന്ന് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.

യൂണിറ്റുകളുടെ ശേഷി വിനിയോഗം, ഉൽപാദനം, വിൽപന എന്നിങ്ങളെ സ്ഥാപനത്തിന്റെ പ്രകടനം വിലയിരുത്തുന്ന എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ടെക്സ്റ്റൈൽ കോർപ്പറേഷന്റേത്. യൂണിറ്റുകളുടെ ശേഷി വിനിയോഗത്തിൽ 86% ഒക്ടോബറിൽ കൈവരിച്ചു. ഉൽപാദനത്തിൽ 114 ശതമാനം വർധനവാണ് 2020 നെ അപേക്ഷിച്ച് നടപ്പുവർഷം നേടിയത്.

19.73 ലക്ഷം കിലോ നൂൽ ഉൽപാദിപ്പിച്ചു. 53.42 കോടി രൂപയുടെ വിൽപ്പന നടത്തി. ഈ വർഷത്തെ ലക്ഷ്യമായ 120 കോടി രൂപയുടെ വിൽപന സാധ്യമാക്കാനാണ് ശ്രമം. പത്തു വർഷത്തിനു ശേഷമാണ് കോർപ്പറേഷൻ പ്രവർത്തന ലാഭത്തിൽ എത്തുന്നത്.

ഏഴ് യൂണിറ്റുകളാണ് കോർപ്പറേഷന് കീഴിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഈ സാമ്പത്തിക വർഷം 4 മാസം മാത്രമാണ് സാധാരണ നിലയിൽ പ്രവർത്തിച്ചത്. അടഞ്ഞുകിടക്കുന്ന കോട്ടയം ടെക്സ്റ്റൈൽസ് നവം: 15 ന് തുറന്ന് പ്രവർത്തിപ്പിക്കാനും യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here