‘യുവതാരങ്ങൾ അമേരിക്കൻ കോർപ്പറേറ്റുകൾക്കൊപ്പം നിൽക്കരുത്’; കുറുപ്പിനായി തിയറ്ററുകൾ പൂർണ സജ്ജമെന്ന് ഫിയോക്ക്

ദുൽക്കർ സൽമാൻ ചിത്രം കുറുപ്പ് നവംബർ 12-ന് തിയറ്ററിൽ റിലീസ് ചെയ്യും. കുറുപ്പ് തിയറ്ററിലേക്കെത്തുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്നും അതുകൊണ്ടാണ് ചിത്രം ഒടിടിയിൽ നൽകാതെ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും കൊച്ചിയില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ഫിയോക്ക് അറിയിച്ചു.

ഇതിൽ മമ്മൂട്ടിയുടെ ഇടപെടലും നിർണായകമായി. യുവതാരങ്ങൾ അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ഒപ്പം നിൽക്കരുതെന്നും ചിത്രങ്ങൾ തിയറ്ററിൽ തന്നെ റിലീസ് ചെയ്യണം. കുറുപ്പിനായി തിയറ്ററുകൾ പൂർണ സജ്ജമെന്നും ഫിയോക്ക് അറിയിച്ചു. മരക്കാറിന് വേണ്ടിയല്ല കുറുപ്പിന് വേണ്ടിയാണ് തിയറ്റർ തയാറെടുത്തതെന്നും ഫിയോക്ക് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News