ആടിയും പാടിയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി

പരമ്പരാഗത വേഷം ധരിച്ചു കൊണ്ട് നൃത്തം ചെയ്ത് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. തലപ്പാവും വേഷവിധാനങ്ങളോടെയും ചുവട് വെക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റായ്പുർ ഗോവർധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.


ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരമ്പരാഗത വേഷവും തലപ്പാവും ധരിച്ചു കൊണ്ട് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായത്. ഗോവർധൻ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകളോട് അനുബന്ധിച്ചാണ് ഭൂപേഷ് ബാഗേൽ ആൾക്കൂട്ടത്തിന് നടുവിൽ ചുവടുവെച്ചത്.

ഗോവർധന പൂജയോടനുബന്ധിച്ച് ജഞ്ച്ഗിരിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ബുപേഷ് ഭാഗൽ ചാട്ടവാറഡി ഏറ്റു വാങ്ങിയ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. ഗ്രാമങ്ങളിലെ ഇത്തരം ആചാരങ്ങൾ കർഷകരുടെ നന്മയ്ക്കായി ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

chhattisgarh cm bhupesh baghel beaten by kush in durg city - वीडियो:  छत्तीसगढ़ के सीएम भूपेश बघेल ने खाए कोड़े और फिर मारने वाले को ही लगाया  गले, जानिए वजह

അതേസമയം, ഗ്രാമത്തിന് ഐശ്വര്യവും സമ്പത്തും ഭാഗ്യവും കൊണ്ടുവരാനാണ് ഇത്തരം ആചാരങ്ങളെന്നാണ് ഗ്രാമവാസികളുടേയും വിശ്വാസം. തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള കോൺഗ്രസിന്റെ ഹിന്ദുത്വവാദമെന്ന വിമർശനവും ശക്തമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News