മഹാരാഷ്ട്ര കൊവിഡ് ആശുപത്രിയിൽ തീപിടുത്തം; 10 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 10 രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ സിവിൽ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ മറ്റൊരു രോഗിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

17 രോഗികളെ പ്രവേശിപ്പിച്ച കൊവിഡ്-19 വാർഡിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് ശേഷിക്കുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ ഡോ രാജേന്ദ്ര ഭോസ്‌ലെ പറഞ്ഞു.

പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത് വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ്. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News