‘ഇരിയെടാ അവിടെ’ പാലോട് രവിയുടെ വിരട്ടലിനിടെ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻറിന് സ്ട്രോക്ക്

തിരുവനന്തപുരം ഡി സി സി യോഗത്തിൽ നാടകീയ രംഗങ്ങൾ .കെ പി സി സി പ്രസിഡൻറിനെ കമ്മറ്റിയിൽ വിമർശിച്ച ബ്ലോക്ക് പ്രസിഡൻറിനെ ഡി സി സിഅധ്യക്ഷൻ പാലോട് രവി വിരട്ടി . രക്തസമ്മർദ്ദം കൂടിയ നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻറ് അഡ്വ.അരുൺ സ്ട്രോക്ക് വന്ന് ഐ സി യു വിൽ .

ഇന്നലെ രാവിലെ തിരുവനന്തപുരം ഡി സി സി യോഗത്തിൽ വെച്ചാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാർ കോൺഗ്രസിൻ്റെ പ്രദേശിക നേതൃത്വം ആണെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെ യോഗത്തിൽ വെച്ച് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. അരുൺ വിമർശിച്ചു. ഇതോടെ പ്രകോപിതനായ ഡി സി സി പ്രസിഡൻറ് പാലോട് രവി , ആക്രോശത്തോടെ ചാടി എണീറ്റു .

തോന്നിവാസം വിളിച്ച് പറയാനുള്ള വേദിയല്ലെന്ന് ഓർമ്മിപ്പിച്ച പാലോട് രവി , ഇരിയെടാ അവിടെയെന്ന് അരുണിനോട് ആക്രോശിച്ചതായും യോഗത്തിൽ പങ്കെടുത്തവർ പറയുന്നു. പെട്ടെന്ന് ഉണ്ടായ ആഘാതത്തിൽ വിറച്ച് പോയ അഡ്വ. അരുൺ അൽപ്പസമയത്തിനകം യോഗവേദിയിൽ കുഴഞ്ഞ് വീണു. ഇതോടെ ഭയന്ന് പോയ മറ്റ് അംഗങ്ങൾ ചേർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിനെ ആദ്യം ശ്രീ ചിത്രയിലും പിന്നീട് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

BP കൂടി തലയിലേക്ക് പോകുന്ന രക്തക്കുഴൽ പ്പൊട്ടിയ നിലയിൽ തലസ്ഥാനത്തെ ആശുപത്രിയിൽ അത്യാസന നിലയിൽ ഐ സി യു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ അരുണിനെ .സംഭവത്തെ തുടർന്ന് രംഗം ശാന്തമാക്കാൻ ചികിൽസാ ചിലവ് ഡി സി സി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്ന ആളാണ് നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. അരുൺ എന്ന് സഹപ്രവർത്തകർ പറയുന്നു. ‘

പാർട്ടിക്കുള്ളിൽ വിമർശനം ഉന്നയിച്ചവരോട് ഡി സി സി അധ്യക്ഷൻ പാലോട് രവി ഫാസിസ്റ്റ് സമീപനം ആണ് പുലർത്തുന്നതെന്ന് ആരോപിച്ച് കെ പി സി സി പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News