മദ്യ ലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചു കൊന്നു. തിരുവനന്തപുരം നേമം സ്വദേശി ഏലിയാസ് ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകന്‍ ക്ലീറ്റസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപത്തിനടുത്താണ് സംഭവം.
മദ്യപിച്ചെത്തിയ ക്ലീറ്റസ് അച്ഛന്‍ ഏലിയാസുമായി വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തടി കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് കിടന്ന എലിയാസിനെ പൊലിസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80 വയസായിരുന്നു.
ഏലിയാസിന് കുത്തേറ്റിരുന്നതായും സംശയമുണ്ട്. വെള്ളായണി കാരയ്ക്കാ മണ്ഡപം സെൻറ് ആൻറണീസ് പള്ളിക്ക് സമീപത്തെ സെൻ്റിൽമെന്‍റ് കോളനിയിലാണ് സംഭവമുണ്ടായത്. രാത്രിയിൽ ശബ്ദം കേട്ട് നാട്ട്കാർ വിവരം പൊലിസിൽ അറിയിക്കുയായിരുന്നു. അച്ഛനും മകനും കഴിഞ്ഞ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മിക്ക ദിവസം ഇരുവരും മദ്യപിച്ച് വഴക്ക് ഉണ്ടാക്കുക പതിവായിരുന്നു. പലപ്പോഴും നാട്ടുകാർ തന്നെ വിവരം അറിയിച്ച് പൊലിസ് ഇവിടെ എത്തുക പതിവായിരുന്നു. മദ്യ ലഹരിയിലുണ്ടായ കൊലപാതകമാണെന്നും ക്ലീറ്റസ് സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തന്നെ ക്ളീറ്റസിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.