ആര്യൻ ഖാൻ കേസ്: പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി

ബോളിവുഡ് തരാം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാൻ ഉൾപ്പെടെയുള്ള ആറ് കേസുകൾ ഏറ്റെടുക്കാൻ ന്യൂഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആസ്ഥാനത്തെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുംബൈയിലെത്തി.

ആഡംബര കപ്പലിലെ കേസ് ഉൾപ്പടെ മൊത്തം ആറ് കേസുകളിൽ അന്വേഷണം ഏറ്റെടുത്തതായി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങ് മുംബൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ സഹായം സംഘം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൈക്കൂലി ആരോപണം നേരിട്ടതിനെ തുടർന്ന് ആഡംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെയെ നീക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ വാംഖഡെ വിജിലൻസ് അന്വേഷണം നേരിടുകയാണ്. കേസിലെ സാക്ഷികളിലൊരാള്‍ തന്നെ 25 കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ചതോടെയാണ് എന്‍.സി.ബി. അന്വേഷണം പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News