‘ഞാൻ വാപ്പച്ചി അറിയാതെ ഫോണെടുത്ത് ഷെയര്‍ ചെയ്തതാണ്’; സത്യം വെളുപ്പെടുത്തി ദുൽഖർ

”ഇത് എന്ത് പറ്റി ഇക്കാ, ഇനി ഡിക്യൂ എങ്ങാനും കേറി ഇട്ടതാണോ?” ഒടുവിൽ ട്രോളികൾക്കു പിന്നിലെ സത്യം വെളുപ്പെടുത്തി ദുൽഖർ സൽമാൻ. ട്രോളുകളും പ്രേക്ഷകരുടെ ചോദ്യങ്ങളുമെല്ലാം സത്യമാണെന്ന് ചിരിയോടെ ദുൽഖർ സൽമാൻ മറുപടി നൽകി. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലും ട്രെയിലർ പങ്കുവച്ചിരുന്നു. സാധാരണ ദുൽഖർ ചിത്രങ്ങളുടെ പ്രമോഷൻ മമ്മൂട്ടി ചെയ്യാറില്ല. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുൽഖർ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു അന്നു വന്ന ട്രോളുകൾ. ഇതിനുള്ള മറുപടിയാണ് ദുൽഖർ ഇന്ന് വാർത്ത സമ്മേളനത്തിനിടെ നൽകിയത്.

‘സാധാരണ ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കൊവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത്കൊണ്ടും ‍ഞാൻ തന്നെ പലരോടും ഷെയർ ചെയ്യാൻ പറഞ്ഞു. സ്വന്തം വാപ്പച്ചിയോടും പറഞ്ഞു.  പ്ലീസ് ഈ പടമെങ്കിലും എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്. ട്രോളുകളെല്ലാം കറക്റ്റായിരുന്നു.’ ചിരിയോടെ ദുൽഖർ പറഞ്ഞു.

വീഡിയോ കാണാം


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News