ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ; വാങ്ങിയത് 10000 ; ഒടുവില്‍ അറസ്റ്റ്

കൈവശഭൂമിക്ക് പട്ടയം അനുവദിക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ കാസർകോട് ചീമേനി വില്ലേജ് ഓഫീസറെയും വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റിനെയും വിജിലൻസ് ഉദ്യോഗസ്ഥർ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

പട്ടയത്തിന് അപേക്ഷിച്ച കുടുംബത്തിലെ അംഗമായ സ്ത്രീയിൽ നിന്നും കൈക്കൂലി വാങ്ങുമ്പോഴാണ് ഇവർ പിടിയിലായത്. അരയേക്കർ കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്.

കാസർകോട് പെരിയങ്ങാനം സ്വദേശിനി നിഷയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡിവൈഎസ് പി പികെവി വേണുഗോപാലൻ്റ നേതൃത്വത്തിലുള്ള വിജിലൻസ് ഉദ്യോഗസ്ഥർ ചീമേനി വില്ലേജ് ഓഫീസർ കെ വി സന്തോഷ് , വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് കെ സി മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.

നിഷയുടെ മുത്തശ്ശി നികുതി അടച്ചു വന്നിരുന്ന ചീമേനി മന്ദച്ചംവയലിലെ അരയേക്കർ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നിന് നിഷയുടെ അച്ഛൻ ടി നാരായണൻ 2019 ൽ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഈ വർഷം ആദ്യം നാരായണൻ മരിച്ചു. തുടർന്ന് പട്ടയത്തിനായി നിഷ പലതവണ ചീമേനി വില്ലേജ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു.

പട്ടയം ലഭിക്കണമെങ്കിൽ ഒന്നര ലക്ഷം രൂപ നൽകണമെന്ന് വില്ലേജ് ഓഫീസർ കെ വി സന്തോഷ് നിഷയോട് ആവശ്യട്ടെതായാണ് പരാതി. എൻഡോസൾഫാൻ ദുരിതബാധിതനായ കുട്ടിയുടെ അമ്മ കുടിയായ നിഷ തൻ്റെ നിസ്സഹായാവസ്ഥ വില്ലേജ് ഓഫീസറെ അറിയിച്ചു.

കഴുത്തിലുള്ള താലിമാല മാത്രമാണ് ആകെയുള്ള സമ്പാദ്യമെന്ന് അറിയിച്ചപ്പോൾ അത് വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടു. 25,000
രൂപയെങ്കിലും ലഭിക്കണമെന്ന് വില്ലേജ് ഓഫീസർ ഒടുവിൽ ആവശ്യപ്പെട്ടു. മറ്റ് നിർവാഹമില്ലാതെ നിഷ കാസർകോട് വിജിലൻസിൽ പരാതി നൽകി. വിജിലൻസ് നിഷയെ ഏല്പിച്ച പതിനായിരം രൂപ വില്ലേജ് ഓഫീസിലെത്തി കൈമാറുമ്പോഴാഴാണ് ഉദ്യോഗസ്ഥർ പിടിയിലായത്. വിജിലൻസ് ഇവരെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News