പ്രേക്ഷകരെ ചിരിപ്പിച്ചും ഒന്ന് ചിന്തിപ്പിച്ചും ‘ജാനേമൻ’ ടീം, പുതിയ പോസ്റ്റർ ചർച്ചയാവുന്നു

മലയാളത്തിലെ യുവ താരനിര അണി നിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ചിത്രമായ ജാനേമന്നിന്റെ പുതിയ പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് കാലെടുത്തു വക്കുന്നുണ്ട്.

കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം Cheers Entertainmentsന്‍റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി.

സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News