“കുറുപ്പ്” നവംബർ 12ന് തീയറ്ററിലേക്ക്; വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുൽഖർ

പ്രേക്ഷകർ ഏറെ കാത്തിരുന്ന ദുൽഖർ ചിത്രം കുറുപ്പ് നവംബർ 12ന് തീയറ്ററിലേക്ക്. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുൽഖർ.  കുറുപ്പ് തീയേറ്ററിൽ ആസ്വദിക്കേണ്ട സിനിമയാണെന്നും ദുൽഖർ കൂട്ടിചേർത്തു.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ തിയറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് കുറുപ്പ്.  കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തിയറ്ററുകൾക്ക് പുതുജീവൻ നൽകുന്നതാവും ചിത്രത്തിൻ്റെ റിലീസ്.

ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. സണ്ണി വെയ്ൻ, ഷെൻ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. കുറുപ്പ് തിയേറ്ററിൽ ആസ്വദിക്കേണ്ട സിനിമയാണെന്നും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകൻ ദുൽഖർ പറഞ്ഞു.

നീണ്ട നാളത്തെ അടച്ചിടലിനു ശേഷം തുറന്ന തിയറ്ററുകൾക്ക്  പുതുജീവൻ പകരാൻ കുറുപ്പിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് തീയറ്റര്‍ ഉടമകൾ.

കേരളത്തിലെ 400ൽ അധികം തീയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുറുപ്പിനായി തീയറ്ററുകൾ പൂർണ്ണമായി ഒരുങ്ങിയെന്നും തീയറ്ററുടമകൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News