സിയറ ലിയോൺ തലസ്ഥാനത്ത് സ്‌ഫോടനം; 80 മരണം

സിയറ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിലെ പെട്രോൾ സ്‌റ്റേഷനിലുണ്ടായ വൻ സ്‌ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടു.

വാഹനാപകടത്തെ തുടർന്ന് പെട്രോൾ പമ്പിലെ വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പിന്നീട് തീ ആളിപ്പടരുകയും കാറുകളിലും സമീപത്തെ റോഡുകളിലും ഉണ്ടായിരുന്ന ആളുകൾക്ക് പൊള്ളലേൽക്കുകയും ചെയ്തു.സിയറ ലിയോണിന്റെ വൈസ് പ്രസിഡന്റ് മുഹമ്മദ് ജുൽദെ ജലോ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

ഗുരുതരമായ പരിക്കുകളോടെ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗുരുതരമായ പരിക്കുകളോടെ നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. റെഡ് ക്രോസ് ഉൾപ്പടെയുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News