ടി- 20 ന്യൂസിലണ്ട് – അഫ്ഗാൻ പോരാട്ടം ഇന്ന്; ആകാംഷയുടെ മുൾമുനയിൽ ഇന്ത്യൻ ആരാധകർ

ട്വൻറി – 20 ലോകകപ്പിൽ ഇന്ന് ന്യൂസിലണ്ട് – അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് ഇന്ത്യൻ ആരാധകർ. വൈകീട്ട് 3. 30 നാണ് ഗ്രൂപ്പ് രണ്ടിലെ അതി നിർണായക പോരാട്ടം. മത്സരത്തിൽ ന്യൂസിലണ്ട് ജയിച്ചാൽ ടൂർണമെൻറിൽ നിന്നും ഇന്ത്യ പുറത്താകും.

ഏഴാമത് ട്വന്റി-20 ലോകകപ്പിൽ ഏറ്റവും അധികം കിരീട സാധ്യത കൽപിക്കപ്പെട്ട ടീമായിരുന്നു വിരാട് കോഹ്ലി നായകനായ ടീം ഇന്ത്യ. തുടർച്ചയായ രണ്ട് തോൽവികളോടെ സെമി പ്രതീക്ഷകൾ തുലാസിലാക്കിയ ഇന്ത്യയുടെ നീലപ്പടയുടെ ടൂർണമെൻറിലെ ഭാവി ഇന്നറിയാം. മൂന്ന് വിജയങ്ങളുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതുള്ള ന്യൂസിലണ്ട് റൺ റേറ്റിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ സെമി പ്രതീക്ഷ നിലനിൽക്കാൻ ബ്ലാക്ക് ക്യാപ്സ് അഫ്ഗാനിസ്ഥാനോട് തോൽക്കണം. ബാറ്റിംഗിലും ബോളിംഗിലും ഒത്തൊരുമയുള്ള പ്രകടനം പുറത്തെടുക്കുന്ന കീവീസിന് തന്നെയാണ് ഇന്നത്തെ മത്സരത്തിൽ മേൽക്കൈ. അതിവേഗ ക്രിക്കറ്റിൽ അദ്ഭുതങ്ങൾ കാണിക്കാൻ ശേഷിയുള്ള ഒരുപറ്റം യുവ താരങ്ങളാണ് അഫ്ഗാന്റെ കരുത്ത്.

അതേസമയം, ന്യൂസിലണ്ടിനെ അട്ടിമറിച്ചാൽ സെമി സാധ്യത സജീവമാക്കാമെന്നതിനാൽ അഫ്ഗാനും തയ്യാറെടുക്കുന്നത് മരണപ്പോരിനാണ്. നിലവിൽ പോയിൻറ് പട്ടികയിൽ ഇന്ത്യക്ക് തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ . തിങ്കളാഴ്ച രാത്രി 7:30 ന് നമീബിയയ്ക്കെതിരെ ഇന്ത്യക്ക് മത്സരമുണ്ടെങ്കിലും ന്യൂസിലണ്ട് അഫ്ഗാനിസ്ഥാനെ തോൽപിച്ചാൽ ഈ മത്സരത്തിന് പ്രസക്തി ഇല്ലാതാകും. ഏതായാലും നാടെങ്ങുമുള്ള ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത് ടീം ഇന്ത്യയുടെ ടൂർണമെൻറിലെ ഭാവിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News