ഗവേഷക വിദ്യാര്‍ഥിയുടെ പരാതി; എം ജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടറെ മാറ്റി

ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ ആരോപണവിധേയനായ എം.ജി സർവകലാശാല നാനോ സെന്റർ ഡയറക്ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാൻസലർ സാബു തോമസ് ചുമതല ഏറ്റെടുത്തു. ഇന്ന് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ജാതി വിവേചനം ആരോപിച്ച് ഗവേഷക സമരം ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഇന്നു രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നൽകി സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു

ജാതീയ അധിക്ഷേപം ആരോപിച്ച് നിരാഹാര സമരം നടത്തുന്ന എം.ജി. സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിക്ക് നീതി ഉറപ്പു നൽകിയായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഫേസ് ബുക്കിൽ കുറിപ്പെഴുതിയത്.

കൊവിഡ് ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങൾക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.

കൂടാതെ ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവ്വകലാശാലയുടെ തീരുമാനം വൈകിയാൽ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. വിഷയം സംബന്ധിച്ച് മന്ത്രിയുടെ നിർദേശങ്ങളും അഭ്യർഥനയും പരിഗണിച്ചാണ് ആരോപണ വിധേയനായ അധ്യാപകനെ സ്ഥാനത്ത് നിന്ന് നീക്കിയത്.

എന്നാൽ നന്ദകുമാറിനെ വകുപ്പിൽ നിന്നും പിരിച്ചു വിടണമെന്നും
അതുവരെ സമരത്തിൽ ഉറച്ചുനിൽക്കുമെന്നുമാണ് ഗവേഷക വിദ്യാർഥിനിയുടെ നിലപാട്. അധ്യാപകൻ നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദീപ പി മോഹനൻ ഉന്നയിച്ചിരിക്കുന്നത്. നിലവിൽ ദീപ നടത്തി വരുന്ന നിരാഹാര സമരം എട്ടാം ദിവസം പിന്നിട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News