അഫ്ഗാൻ പലായനത്തിനിടെ സൈനികന് കൈമാറിയ കുഞ്ഞെവിടെ? തേടിയലഞ്ഞ് മാതാപിതാക്കൾ

താലിബാന്‍ അഫ്ഗാന്‍റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തേടി മാതാപിതാക്കള്‍. ഓഗസ്റ്റ് 19ന് കാബൂള്‍ വിമാനത്താവളത്തിലെ തിരക്കിനിടെയാണ് രണ്ട് മാസം മാത്രം പ്രായമുള്ള സൊഹൈലിനെ മിര്‍സാ അലിയും ഭാര്യ സുരയ്യയും മതിലിനു മുകളിലൂടെ അമേരിക്കന്‍ സൈനികന് കൈമാറിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു.

വിമാനത്തില്‍ കയറിപ്പറ്റുന്നതിനിടയിലാണ് ദമ്പതികള്‍ കുഞ്ഞിനെ മതില്‍ക്കെട്ടിനു മുകളിലൂടെ സൈനികർക്ക് കൈമാറിയത്. പ്രധാന കവാടത്തിലെത്തുമ്പോള്‍ തിരികെ വാങ്ങാമെന്നാണ് കരുതിയത്. എന്നാല്‍ മൂന്ന് മാസത്തിനിപ്പുറവും കുട്ടിയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് മാതാപിതാക്കൾ പറയുന്നു.

അതേസമയം, താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് പിന്നാലെ പ്രാണരക്ഷാർത്ഥം പതിനായിരക്കണക്കിനാളുകളാണ് വിമാനത്താവളത്തിലെത്തിയത്. മിര്‍സ അലിയും ഭാര്യ സുരയ്യയും അഞ്ച് മക്കളും വിമാനത്താവളത്തില്‍ എത്തിയപ്പോല്‍ തിരക്കില്‍ കൈക്കുഞ്ഞിന് അപകടം സംഭവിക്കാതിരിക്കാനാണ് കുട്ടിയെ കൈമാറിയത്. എന്നാല്‍ തിരക്കില്‍ നിന്ന് മാറി പ്രധാന കവാടത്തിലെത്തിയ ശേഷം കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here