ഹൂസ്റ്റണിലെ സംഗീത പരിപാടിയിൽ തിക്കും തിരക്കും; 8 മരണം, 300 പേർക്ക് പരിക്ക്

ഹൂസ്റ്റണിലെ ആസ്ട്രോവേൾഡ് സംഗീതോത്സവത്തിന്റെ ഉദ്ഘാടന രാത്രിയിൽ വേദിയിലേക്ക് തള്ളിക്കയറുന്ന ആരാധകരുടെ കുത്തൊഴുക്കിൽ ഉണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ടെക്‌സസിലെ ഹൂസ്റ്റണില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്‌സിന്റെ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ അയ്യായിരത്തോളം പേരാണ് എത്തിയത്. സ്റ്റേജിൻ്റെ മുൻഭാഗത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തിയതോടെയാണ് തിക്കും തിരക്കും രൂക്ഷമായത്. ചില ആളുകൾ പരിക്കേറ്റ് വീണതോടെയാണ് അപകടത്തിൻ്റെ തീവ്രത വർധിച്ചതെന്ന് ഹൂസ്റ്റൺ ഫയർ ചീഫ് സാമുവൽ പെന പറഞ്ഞു.

തിക്കും തിരക്കും ശക്തമായതോടെ ആളുകൾക്ക് പരിക്കേറ്റു. ഹൃദയാഘാതം ഉണ്ടായ പതിനൊന്ന് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ 8 പേർക്ക് ജീവൻ നഷ്ടമായി. എന്നാൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാകുന്നതുവരെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് സാമുവൽ വ്യക്തമാക്കി.

ഒടിവും ചതവുകളുമായിട്ടാണ് ഭൂരിഭാഗം പേരും ചികിത്സ തേടിയത്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവിധ ആശുപത്രികളിലായിട്ടാണ് ഇവരെ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

എൻആർജി പാർക്കിന് പുറത്ത് ശനിയാഴ്ച പുലർച്ചെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൂസ്റ്റൺ ഫയർ ചീഫ് ദുരന്തത്തിൽ നിന്നുള്ള ആളപായ കണക്കുകൾ സ്ഥിരീകരിച്ചു.

“ഏകദേശം 9 മണിക്ക്. സ്കോട്ടിന്റെ പ്രകടനത്തിനായി തടിച്ചുകൂടിയ ജനക്കൂട്ടം വേദിയുടെ മുൻഭാഗത്തേക്ക് തള്ളിക്കയറാൻ തുടങ്ങി, ഇത് പരിഭ്രാന്തിയും പരിക്കും ഉണ്ടാക്കി.ആളുകൾ ബോധരഹിതരായി വീഴാൻ തുടങ്ങി, രാത്രി 9:38 വരെ സംഘർഷം വർദ്ധിച്ചു. ഒരു “വൻതോതിലുള്ള അപകട സംഭവം” അഗ്നിശമനസേന 17 പേരെ ആശുപത്രികളിലെത്തിച്ചു, അതിൽ 11 പേർ ഹൃദയസ്തംഭനത്തിലായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News