കറിയ്ക്ക് മുമ്പൻ ഇലയ്ക്ക് പിമ്പൻ; കറിവേപ്പിലയ്ക്കുണ്ട് കുന്നോളം ഗുണങ്ങൾ

രുചി ഇഷ്ടമില്ലാത്തതുകൊണ്ട് പലരും ഭക്ഷണത്തില്‍ നിന്നും എടുത്തു കളയുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ ഈ കുഞ്ഞനിലയ്ക്ക് അനവധി ഔഷധഗുണങ്ങളുണ്ട്. മിക്ക കറികളിലും ചേർക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലക്ക് പല അസുഖങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അയണ്‍, ഫോളിക് ആസിഡ്, കാല്‍സ്യം പോലുള്ള ധാരാളം പോഷകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.

കറിവേപ്പിലയുടെ ചില ഗുണങ്ങളിതാ

  • ശരീരത്തിലുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ മികച്ചതാണ് കറിവേപ്പില. മാത്രമല്ല രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാൻസർ സാധ്യത കുറയ്ക്കാനുമെല്ലാം കറിവേപ്പിലയ്ക്ക് കഴിയും.

  • കറിവേപ്പിലയിട്ട് തളിപ്പിച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കാനും ഫലപ്രദമാണ്. കറിവേപ്പിലയിൽ വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതിലെ ആന്റി ഓക്സിഡന്റും ആന്റിസെപ്റ്റിക് ഗുണങ്ങളും മുഖക്കുരു തടയാൻ സഹായിക്കുന്നു.

  • കറിവേപ്പില ഉണക്കി പൊടിച്ച് ഒരു കുപ്പിയിലാക്കി വയ്ക്കുക. ദിവസവും ഇത് ഒരു നുള്ള് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ ​ഫലപ്രദമാണെന്നും അവർ പറയുന്നു. കറിവേപ്പില മോരില്‍ ചേർത്ത് കഴിക്കുകയോ നാലോ അഞ്ചോ ഇലകൾ ചവച്ചരച്ച് കഴിക്കുകയോ ചെയ്യുന്നത് വയറിന്റെ ആരോഗ്യത്തിനും വിര ശല്യം കുറയ്ക്കാനും നല്ലതാണ്.

  • വയറിന്റെ എല്ലാഅസ്വസ്തതകള്‍ക്കും കറുവേപ്പില മികച്ച ഒരു പ്രതിവിധിയാണ്. ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്. ആസ്ത്മ രോഗികള്‍ ഒരു തണ്ടു കറിവേപ്പിലയും അല്‍പ്പം പച്ചമഞ്ഞളും നന്നായി അരച്ച് നെല്ലിക്കാ വലിപ്പത്തില്‍ നിത്യേന കഴിക്കുന്നത് രോഗം ശമിക്കുവാന്‍ സഹായിക്കും.

  • കറിവേപ്പില അരച്ച് പുളിച്ച മോരില്‍ കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ ശമിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News