വിദ്യാകിരണം പദ്ധതി; ഒരു ലക്ഷം രൂപ സംഭാവന നല്‍കി ഡോ. ആനി ലിബു

വിദ്യാകിരണം പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി ഡോ. ആനി ലിബു. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തി ആനി ഒരു ലക്ഷം രൂപ പദ്ധതിയിലേക്കായി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു.

നിലവില്‍ സോഷ്യോ ഇക്കണോമിക് ഡവലപ്‌മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ ഗ്ലോബല്‍ ചെയ്ര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കുകയാണ് ആനി.

കൊവിഡ് കാലത്ത് ഡോ.ആനിയുടെ നേതൃത്വത്തില്‍ ഇവന്റ്‌സ് ആന്‍ഡ് മോര്‍ എന്ന പദ്ധതിയിലൂടെ കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് ഡോ.ആനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നടത്തിയിട്ടുള്ളത്.

കഴിഞ്ഞ കാലങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ഡോ. ആനിയെ ആദരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News