സിപിഐ എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ

സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ഡിസംബര്‍ 7 ന് വൈകീട്ട് 5.00 മണിക്ക് എറണാകുളത്ത് ചേരും.

ഇന്ധനവില വര്‍ദ്ധനവിനെതിരെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം നവംബര്‍ 16 ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 6.00 മണിവരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നതാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സന്ദര്‍ഭത്തിലും, തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സ.ജി.സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News