മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഓൺലൈൻ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എംഎസ് കരുണാകരനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു.

ബിഎംഎസ് യൂണിയൻ അംഗങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തുന്ന ബ്ലേഡ് ഇടപാടുകളെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനാണു തന്നെ ഭീഷണിപ്പെടുത്തിയതെന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ശ്രീകുമാർ ആരോപിച്ചു

ബിഎംഎസ് പ്രവർത്തകർക്കെതിരെ വാർത്ത നല്കരുതെന്നു പറഞ്ഞായിരുന്നു ബിജെപി സംസ്ഥാന സമിതി അംഗമായ എംഎസ് കരുണാകരന്റെ ഭീഷണി

തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്താൻ ബിജെപി നേതാവായ എം എസ് കരുണാകരൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ മാധ്യമ പ്രവർത്തകനായ ശ്രീകുമാർ കോട്ടയം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.

കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വധഭീഷണി ഉണ്ടായ സാഹചര്യത്തിൽ തന്റെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News