താമസ രേഖ പുതുക്കല്‍; സൗദിയിലെ  വിദേശികള്‍ക്കൊരു സന്തോഷ വാര്‍ത്ത

സൗദിയിലെ  വിദേശികളുടെ ഇഖാമ അഥവാ താമസ രേഖ പുതുക്കുന്നതിനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം പ്രാബല്യത്തിൽ.

ആഭ്യന്തരമന്ത്രാലയത്തിൻറ ഓൺലൈൻ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനുമായ ‘അബ്ഷീറി’ൽ ഇതിനുള്ള ലിങ്ക് ലഭ്യമാണ്  എന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളിയുടെ സ്പോൺസർഷിപ് മാറുന്നതിനുള്ള അനുമതി പത്രമടക്കം വിവിധ സേവനങ്ങളും ഇനി അബ്ഷീരിലൂടെ സാധ്യമാകും. സൗദിയിൽ ഓരോ വർഷവും തൊഴിലാളികളുടെ ലെവി ഒന്നിച്ചടക്കുന്നതാണ് ഇത് വരെ ഉണ്ടായിരുന്ന രീതി.

പുതിയ രീതി പ്രാബല്യത്തിൽ വന്നത്  വിദേശ തൊഴിലാളികൾക്ക്  ഏറെ   പ്രയോജനപ്പെടും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News