കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ അവാര്‍ഡിന് പരിഗണിക്കുന്നവരില്‍ ആസിം വെളിമണ്ണയും

നെതര്‍ലന്‍ഡ് ആസ്ഥാനമായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുന്നവരില്‍ ആസിം വെളിമണ്ണയും. വിജയിയെ നവംബര്‍ 12ന് പ്രഖ്യാപിക്കും.

തന്റെ ഗ്രാമത്തില്‍ വെളിമണ്ണ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനെ യു.പി ആക്കി ഉയര്‍ത്താനുള്ള നിയമ പോരാട്ടത്തിലൂടെ ജനശ്രദ്ധ നേടിയ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം അവാര്‍ഡിന് പരിഗണിക്കുന്ന അവസാന മൂന്ന് പേരിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കോഴിക്കോട് വെളിമണ്ണ സ്വദേശി ശഹീദിന്റെയും ജംസീനയുടെയും ആദ്യ മകനായ ആസിം 90 ശതമാനം വൈകല്യങ്ങളോടെയാണ് ജനിച്ചത്. കൈകളില്ല, നടക്കാനും സംസാരിക്കാനും കേള്‍വിക്കും പ്രയാസമുണ്ട്.

39 രാജ്യങ്ങളിലെ 169 നോമിനികളില്‍നിന്നാണ് നൊബല്‍ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ധ ജഡ്ജിങ് പാനല്‍ മൂന്നു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തതെന്ന് ആസിമും പിതാവ് ശഹീദും വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഭിന്നശേഷി മേഖലയില്‍ കാസര്‍കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് അവാര്‍ഡിന് ആസിമിനെ നോമിനേറ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News